ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. സായ് പ്രണീതിന് പരാജയം. പുരുഷ സിംഗിള്‍സ് സെമിയില്‍ നിലവിലെ ചാമ്ബ്യന്‍ ജപ്പാന്റെ കെന്റോ മൊമോട്ടയോട് നേരിട്ടുള്ള ഗെയിമുകളില്‍ 18-21, 12-21നായിരുന്നു സായ് തോൽവി ഏറ്റുവാങ്ങിയത്. 45 മനിട്ടില്‍ പോരാട്ടം അവസാനിച്ചു. ആദ്യ ഗെയിമില്‍ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച് സായ് 3-1ന് ലീഡ് സ്വന്തമാക്കിയെങ്കിലും പിന്നീട് ലീഡ് നേടിമൊമോട്ട ജയം സ്വന്തമാക്കുകയായിരുന്നു. ഈ വര്‍ഷം സിംഗപ്പൂര്‍ ഓപ്പണിലും സായ് മൊമോട്ടയോട് പരാജയപ്പെട്ടിരുന്നു
Post Your Comments