Latest NewsCarsAutomobile

രാജ്യത്തെ വാഹന വിപണി : മാരുതി സുസുക്കിക്ക് കനത്ത തിരിച്ചടി

ന്യൂ ഡൽഹി : രാജ്യത്തെ വാഹന വിപണിയിൽ മാരുതി സുസുക്കിക്ക് കനത്ത തിരിച്ചടി. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായത്തില്‍ 27.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ജൂണ്‍ പാദത്തിൽ 1,435.50 കോടി രൂപയാണ്മാരുതിയുടെ ലാഭം. എന്നാൽ വാര്‍ഷിക തലത്തിലിത് കണക്കാക്കുമ്പോള്‍ 14.1 ശതമാനം കുറവാണ് അറ്റാദായത്തിലുണ്ടായത്.

ജൂണ്‍ പാദത്തില്‍ 4,02,594 വാഹനങ്ങളാണ് വിറ്റത്. 17.9 ശതമാനമായിരുന്നു ഇടിവ്. രാജ്യത്തൊട്ടാകെ 3,74,481 വാഹനങ്ങളാണ് വിറ്റത്. 19.3 ശതമാനമായിരുന്നു വില്‍പനയില്‍ ഉണ്ടായ ഇടിവ്. ഈകാലയളവില്‍ 28,113 വാഹനങ്ങളാണ് കയറ്റി അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button