ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം നൽകുന്നതാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍നിന്ന് അഞ്ചുശതമാനമാക്കി കുറച്ചെന്നാണ് വാർത്ത ഏജൻസികളിൽ നിന്ന് ലഭിക്കുന്ന വിവരം.
ഇലക്ട്രിക് വാഹനങ്ങളുടെ ചാര്ജറിനുള്ള നികുതി 18 ശതമാനത്തില്‍ നിന്നും അഞ്ചുശതമാനമാക്കിയും കുറച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനവില്പന പ്രോല്‍സാഹിപ്പിക്കാനായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനായി വായ്പയെടുത്തവര്‍ക്ക് 1.5 ലക്ഷം രൂപ ആദായ നികുതിയില്‍ ഇളവ് നല്‍കുമെന്ന് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
2030 ഓടെ രാജ്യത്തെ ആകെ വാഹനങ്ങളില്‍ 30 ശതമാനം ഇലക്ട്രിക്ക് വാഹനങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം.
Post Your Comments