ന്യൂ ഡൽഹി : 14 വയസുള്ള ആൺകുട്ടിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. വെള്ളിയാഴ്ച ന്യൂ ഡൽഹിയിലെ ആദർശ് നഗറിലാണ് സംഭവം. മോഷ്ടാവാണെന്ന് ആരോപിച്ചായിരുന്നു ക്രൂര മർദ്ദനം. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ മുകേഷ് എന്നയാൾ ഈ കുട്ടിയെ പിടികൂടി. ശേഷം കെട്ടിയിടുകയും മറ്റുള്ളവരെ കൂടി വിളിച്ചുവരുത്തിയ ശേഷം മർദ്ദിക്കുകയുമായിരുന്നു.
അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെട്ടു. സംഭവത്തിൽ നാല് പേരെ പോലീസ് പിടികൂടി. മുഖ്യപ്രതി മുകേഷ് ലഹരിക്ക് അടിമയാണെന്നും മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് കുട്ടിയെ ആക്രമിച്ചതാവാമെന്നും പോലീസ് പറഞ്ഞു.
കുട്ടി മോഷ്ടാവല്ലെന്നും തികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരുന്നു. മോഷണം നടന്നെന്ന് പറയപ്പെടുന്ന വീട്ടിൽ ഈ കുട്ടി കയറിയിട്ടില്ലെന്നും റോഡിലൂടെ നടന്നുപോകുമ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നും കുടുംബം വ്യക്തമാക്കി.
Post Your Comments