പാട്‌ന: രാജ്യത്ത് വ്യാപകമാകുന്ന ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച 49 ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ പരാതി. ബീഹാറിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെ കോടതിയില്‍ സുധീര്‍കുമാര്‍ ഓജ എന്നയാള്‍ ഹര്‍ജി നല്‍കിയത്. രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും പ്രധാനമന്ത്രിയുടെ മികച്ച പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമാണ് കത്തെന്നും ആരോപിച്ചാണ് ബീഹാറിലെ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
കത്തയച്ച 49 പേർ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്തെ പ്രമുഖരായ 49 ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. വര്‍ദ്ധിച്ചുവരുന്ന ജയ് ശ്രീറാം വിളിച്ചുള്ള അക്രമങ്ങളില്‍ അസ്വസ്ഥരാണെന്നും ഉചിത നടപടികള്‍ള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അപര്‍ണാ സെന്‍, രേവതി തുടങ്ങിയവര്‍ കത്തില്‍ ഒപ്പിട്ടിരുന്നു.
കത്തില്‍ ഒപ്പുവച്ച അടൂര്‍ ഗോപാലകൃഷ്ണന് എതിരെ കേരള ബി.ജെ.പി നേതൃത്വം രംഗത്ത് വന്നിരുന്നു. 49പേരെ വിമര്‍ശിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ച നടി കങ്കണ റണാവത്ത് അടക്കമുള്ള 61പേരെ സാക്ഷികളാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
Post Your Comments