Latest NewsUSA

അര നൂറ്റാണ്ട് കാലം ശത്രുതയിൽ കഴിഞ്ഞ രാജ്യങ്ങളെ മിത്രങ്ങളാക്കിയ കർദിനാൾ ജയിം ഒർടേഗ അന്തരിച്ചു

ഹവാന: അര നൂറ്റാണ്ട് കാലം ശത്രുതയിൽ കഴിഞ്ഞ ലോക രാജ്യങ്ങളെ മിത്രങ്ങളാക്കി മാറ്റിയ കർദിനാൾ ജയിം ഒർടേഗ (82) അന്തരിച്ചു. ശീതയുദ്ധകാലം മുതൽ ശത്രുതയിൽ കഴിഞ്ഞ ക്യൂബയെയും അമേരിക്കയെയും രമ്യതയിലാക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് ഇദ്ദേഹമായിരുന്നു.

ക്യൂബയും, അമേരിക്കയും തമ്മിൽ 2014 ഡിസംബർ മുതൽ 18 മാസക്കാലം നീണ്ട രഹസ്യചർച്ച നടത്തിയതിനു പിന്നിൽ കർദിനാൾ ഒർടേഗയുടെ കരങ്ങളാണ് പ്രവർത്തിച്ചത്. ഇതിന്റെ പരിണിതഫലമായാണ് 2016ൽ തടവുകാരുടെ കൈമാറ്റവും അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ചരിത്രപ്രസിദ്ധമായ ക്യൂബ സന്ദർശനവും നടന്നത്.

35 വർഷം ക്യൂബയിലെ കത്തോലിക്കാ സഭയെ കർദിനാൾ ജയിം ഒർടേഗ നയിച്ചു. ഹവാന ആർച്ച്ബിഷപ്പായിരുന്ന അദ്ദേഹം സഭയുടെ ചട്ടപ്രകാരം 2011ൽ 75 വയസ്സായതോടെ വിരമിക്കാൻ തീരുമാനമെടുത്തെങ്കിലും മാർപാപ്പ അനുവദിച്ചില്ല. പിന്നീട്, 2016ലാണ് വിരമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button