പാകിസ്ഥാന്റെ ഇടങ്കയ്യൻ പേസ് ബൗളർ മുഹമ്മദ് ആമിർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം അറിയിച്ചത്. ടെസ്റ്റിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിനങ്ങളിൽ താരം തുടർന്നും കളിക്കും. ഏകദിനത്തിലും ടിട്വന്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടിയാണ് ടെസ്റ്റിൽ നിന്ന് വിരമിക്കുന്നതെന്ന് ആമിർ പറഞ്ഞു.
വിരമിക്കൽ അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ല. ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പ് അടുത്തുവരികയും പാകിസ്ഥാനിൽ ഏതാനും യുവ പേസർമാർ വളർന്നുവരികയും ചെയ്യുന്നതുകൊണ്ട് ഇനി തീരുമാനം വച്ചു താമസിപ്പിക്കേണ്ടെന്നു കരുതിയെന്നാണ് താരം വ്യക്തമാക്കുന്നത്.
Post Your Comments