Jobs & VacanciesLatest News

എസ്.സി പ്രൊമോട്ടർ നിയമനം: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിൽ ഫീൽഡ്തല പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത്/ മുനിസിപ്പൽ/ കോർപ്പറേഷൻ തലത്തിൽ എസ്.സി പ്രൊമാട്ടർ നിയമനത്തിന് പട്ടികജാതി യുവതീ- യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2020 ഏപ്രിൽ ഒന്നു മുതൽ ഒരു വർഷ കാലത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

അപേക്ഷകർ ബിരുദധാരികളോ, ത്രിവത്സര ഡിപ്ലോമ യോഗ്യതയുളളവരോ ആയിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ജില്ലാ തലത്തിൽ 20 ശതമാനം ഒഴിവുകൾ പ്ലസ്ടു യോഗ്യതയും കുറഞ്ഞത് മൂന്ന് വർഷത്തെ സാമൂഹ്യപ്രവർത്തന പരിചയം നേടുകയും ചെയ്തിട്ടുളളവർക്കായി സംവരണം ചെയ്തിട്ടുണ്ട്. 2019 ജനുവരി ഒന്നിന് മുമ്പ് 40 വയസായവർ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുളള അപേക്ഷ ആഗസ്റ്റ് 30ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് നൽകണം. കൂടുതൽ വിവരങ്ങൾക്ക് www.scdd.kerala.gov.in

shortlink

Related Articles

Post Your Comments

Related Articles


Back to top button