
ന്യൂ ഡല്‍ഹി: ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടിച്ച് ഒരാൾ മരിച്ചു. ഡല്‍ഹിയിലെ പിറ്റംപുരയില്‍ മധുഭന്‍ ചൗക്കിനടുത്ത് വെള്ളിയാഴ്ച രാവിലെ 10.30നായിരുന്നു അപകടം. തീയണക്കാനും അകത്ത് കുടുങ്ങിയ ആളെ രക്ഷിക്കാനും രണ്ട് ഫയര്‍ എന്‍ജിനുകള്‍ എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. 10.40ന് ഫോണ്‍ കാള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയെങ്കിലും കത്തുന്ന കാറിനുള്ളില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നതായാണ് കണ്ടതെന്ന് അഗ്നിശമന സേനാംഗം പറഞ്ഞു. മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments