കൊച്ചി: പുത്തന്‍ കാര്‍ മറിച്ച് വിറ്റ് ലാഭമുണ്ടാക്കാനൊരുങ്ങി മലയാളി. കിടിലന്‍ ഫീച്ചറുകളോടെ എത്തിയ എംജി മോട്ടോഴ്സിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളുമെന്ന അവസ്ഥ വന്നതോടെയാണ് തന്റെ എംജി ഹെക്ടര്‍ ഇദ്ദേഹം വിൽക്കാൻ തയ്യാറായിരിക്കുന്നത്.
വെറും നൂറ് കിലോമീറ്റര്‍ ഓടിയ ഹെക്ടര്‍ ഒഎല്‍എക്സില്‍ ആണ് കൊച്ചി സ്വദേശിയായ മലയാളി വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഇന്ത്യയില്‍ പുറത്തിറങ്ങി 22 ദിവസങ്ങള്‍ക്കുള്ളില്‍ 21000 ബുക്കിംഗുകളാണ് എംജി ഹെക്ടര്‍ നേടിയത്. ബുക്കിംഗുകൾ ഇനിയും തുടർന്നാൽ ഉപഭോക്താക്കൾക്ക് പത്തു മാസത്തിലധികം കാത്തിരിപ്പ് തുടരേണ്ടി വരുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. 2019 മോഡല്‍ ഡീസല്‍ ഷാര്‍പ് ഹെക്ടറാണ് വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.
ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC(ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോഴ്‍സ് ഉടമസ്ഥതയിലാണ് ഇപ്പോള്‍ എംജിയുള്ളത്. അടുത്തിടെ മുംബൈയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് അഞ്ചു സീറ്റര്‍ ഹെക്ടറിനെ എം ജി മോട്ടോര്‍ ഇന്ത്യ പ്രദര്‍ശിപ്പിച്ചത്. പിന്നാലെ ജൂണ്‍ നാലു മുതല്‍ ഡീലര്‍ഷിപ്പുകളും ബുക്കിങ് കേന്ദ്രങ്ങളും ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖേനയും വാഹനത്തിന്‍റെ പ്രീബുക്കിംഗും എംജി ഔദ്യോഗികമായി തുടങ്ങിയിരുന്നു.
Post Your Comments