ആലപ്പുഴ : സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ പ്രതികരണവുമായി കാനം രംഗത്തെത്തി. പോസ്റ്ററുകൾ കാര്യമായി എടുക്കുന്നില്ല. സിപിഐ പ്രവർത്തകർ തനിക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ലെന്നും കാനം. പോലീസ് ലാത്തിച്ചാർജിനെ ന്യായീകരിച്ചിട്ടില്ലെന്നും
കളക്ടറുടെ റിപ്പോർട്ട് വന്നശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കാനത്തെ മാറ്റു സിപിഐയെ രക്ഷിക്കൂ എന്നാണ് പോസ്റ്ററിൽ എഴിതിയിരിക്കുന്നത്. സിപിഐ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിന്റെ ചുമരിലാണ് പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. തിരുത്തല്‍വാദികള്‍ സിപിഐ അമ്പലപ്പുഴ എന്നപേരിലാണ് പോസ്റ്റര്‍. പോസ്റ്ററില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.
എറണാകുളത്തെ പോലീസ് നടപടിയില്‍ കാനം രാജേന്ദ്രന്റെ മൃദു സമീപനത്തോട് സിപിഐയില്‍ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി. സംഭവത്തില്‍ 48 മണിക്കൂര്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. എന്നിട്ടും കാനം മൗനം പാലിക്കുന്നുവെന്നാണ് വിമര്‍ശനം. ഇതിന്റെ ഭാഗമായിട്ടായിരിക്കാം പോസ്റ്റർ ഒട്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം.കാനത്തിന്റെ അവസ്ഥയില്‍ സഹതാപമുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.
Post Your Comments