കൊല്ലം: കൊല്ലം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പനി പടര്‍ന്നു പിടിക്കുന്നു.ഒരാഴ്ചയ്ക്കിടെ രോഗബാധിതരായ രണ്ടുകുട്ടികളാണ് മരിച്ചത്. 50 പേര്‍ക്ക് രോഗബാധ സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച് എസ് എ ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുകുട്ടികളാണ് മരിച്ചത്.
പനിബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ സംശയിക്കുന്നവര്‍ പ്രത്യകം നിരീക്ഷണത്തിലാണ്. വൈറസും മഴയുളള കാലാവസ്ഥയും രോഗം കൂടുതല്‍ പടരാന്‍ കാരണമാണ്. നിരീക്ഷണം ശക്തമാക്കിയതിനാല്‍ രോഗബാധിതരുടെ എണ്ണം കൂടുതലായി കണ്ടെത്തുകയാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ മുന്‍കരുതലുകള്‍ വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജലദോഷപ്പനി വന്നാല്‍ ചികിത്സ തേടുന്നതിനൊപ്പം വിശ്രമവും വേണം. രോഗ പ്രതിരോധത്തിനാവശ്യമായ ഒസള്‍ട്ടാമിവിര്‍ ഗുളികകള്‍ സ്റ്റോക്കുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബോധവല്‍ക്കരണവും നടത്തുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Post Your Comments