![](/wp-content/uploads/2023/07/fever-death-in-thiruvananthapuram.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി ബാധിച്ച് ഒരു മരണം കൂടി. വിതുര മേമല സ്വദേശി സുശീലയാണ് (48) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ട് ദിവസമായി ചികിത്സയിലായിരുന്നു.
കൗണ്ട് കുറഞ്ഞതിനെ തുടർന്നാണ് വിതുര ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം.
ഇന്നലെ പനി ബാധിച്ച് സംസ്ഥാനത്ത് മൂന്ന് പേരാണ് മരിച്ചത്. ഇന്നലെ 96 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments