ആലപ്പുഴ:വിശന്ന വയറുമായി അലയുന്നവർക്ക് ഇനി സുഭിക്ഷമായി ഉച്ചയൂണ് കഴിക്കാം. ആലപ്പുഴ നഗരസഭയും പൊതുവിതരണ വകുപ്പും ചേർന്ന് നടത്തുന്ന ‘വിശപ്പ് രഹിത ആലപ്പുഴ’ പദ്ധതിയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ആലപ്പുഴ നഗരസഭയും പൊതുവിതരണ വകുപ്പും ചേര്‍ന്നൊരുക്കുന്ന പദ്ധതി ഓഗസ്റ്റ് 4ന് ആരംഭിക്കും. ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം നോര്‍ത്ത് പോലീസ് സ്റ്റേഷന്റെ അടുത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാത്രികാല വാസകേന്ദ്രത്തിന്റെ താഴത്തെ നിലയിൽ ഭക്ഷണവിതരണ കേന്ദ്രം ആരംഭിക്കും.
ഉച്ചയ്ക്കു മാത്രമേ ഭക്ഷണമുള്ളൂ. ഉച്ചയ്ക്ക് 12 മുതലാണ് പ്രവര്‍ത്തനം തുടങ്ങുക. 20 രൂപയാണ് ഒരു ഊണിന് വില. എങ്കിലും പണം കൈയ്യിൽ ഇല്ലാത്തവർക്ക് ഭക്ഷണം സൗജന്യമായി കഴിക്കാം. ആര്‍ക്കു വേണമെങ്കിലും ഇവിടെ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാനും കഴിയും. കുടുംബശ്രീ പ്രവര്‍ത്തകരാണ് ഭക്ഷണം വിളമ്പുക. ബുഫെ മാതൃകയിലാണ് ഭക്ഷണവിതരണം.
Post Your Comments