Latest NewsKerala

കന്നുകാലികളുടെ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനിക്ക് നഷ്ടപരിഹാരം

നിലമ്പൂർ : കന്നുകാലികളുടെ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനിക്ക് നഷ്ടപരിഹാരം
നൽകാൻ ഉത്തരവ്.ഒരു ലക്ഷം രൂപ വിദ്യാര്‍ഥിനിക്ക് നല്‍കാനാണ് നിലമ്പൂർ താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി ഉത്തരവിട്ടത്.

റോഡില്‍ അലഞ്ഞു നടന്നിരുന്ന കന്നുകാലികളുടെ ആക്രമണത്തില്‍ ജൂണ്‍ 13നാണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റത്. നിലമ്പൂർ ചക്കാലക്കുത്ത് എന്‍എസ്‌എസ് സ്‌കൂളിലെ മായയെന്ന കുട്ടി രാവിലെ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു കന്നുകാലികൾ കൂട്ടത്തോടെ ആക്രമിച്ചത്.

കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ പിതാവായ ചക്കാലക്കുത്തിലെ കല്ലുംപറമ്പിൽ മോഹനകൃഷ്‌ണൻ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നൽകുകയായിരുന്നു.കാലിയുടെ ഉടമ, നഗരസഭാ സെക്രട്ടറി, ചെയര്‍പേഴ്‌സന്‍ എന്നിവരെ പ്രതിചേര്‍ത്താണ് പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button