Latest NewsIndia

‘മമത ബാനര്‍ജി സിന്ദാബാദ്’ വിളിച്ചില്ല; കോളേജ് പ്രൊഫസറെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു

മമതാ ബാനര്‍ജി സിന്ദാബാദ് എന്നു വിളിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ തൃണമൂല്‍ ഛത്ര പരിഷദ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ എതിര്‍ത്തതിനാണ് പ്രൊഫസറെ മര്‍ദ്ദിച്ചത്.

കൊല്‍ക്കത്ത: ‘മമതാ ബാനര്‍ജി സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിക്കാന്‍ വിസ്സമ്മതിച്ച കോളേജ് പ്രൊഫസറെ തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗം മര്‍ദ്ദിച്ചതായി പരാതി.ബംഗാളി അധ്യാപകനായ പ്രൊഫസര്‍ സുബത്ര ചാറ്റര്‍ജിക്കാണ് മര്‍ദ്ദനമേറ്റത്. നബഗ്രാം കോളേജ് ക്യാമ്പസിലെ പെണ്‍കുട്ടികളോട് മമതാ ബാനര്‍ജി സിന്ദാബാദ് എന്നു വിളിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ തൃണമൂല്‍ ഛത്ര പരിഷദ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതിനെ എതിര്‍ത്തതിനാണ് പ്രൊഫസറെ മര്‍ദ്ദിച്ചത്.

കോളജില്‍ വിദ്യാര്‍ത്ഥികളും തൃണമൂര്‍ ഛത്ര പരിഷദ് പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നത്തില്‍നിന്നാണ് തുടക്കം. പെണ്‍കുട്ടികളെ തൃണമൂര്‍ ഛത്ര പരിഷദ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. അധ്യാപകര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും പെണ്‍കുട്ടികള്‍ മമതാ ബാനര്‍ജി സിന്ദാബാദ് എന്നു വിളിക്കണമെന്ന് തൃണമൂര്‍ ഛത്ര പരിഷദ് ആവശ്യപ്പെട്ടു.എന്നാല്‍, പെണ്‍കുട്ടികള്‍ മുദ്രാവാക്യം വിളിക്കാന്‍ തയ്യാറായില്ല. പ്രശ്നത്തില്‍ പെണ്‍കുട്ടികളുടെ ഭാഗത്ത്നിന്ന പ്രൊഫസറെ തൃണമൂര്‍ ഛത്ര പരിഷദ് പ്രവര്‍ത്തര്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button