ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഉള്‍പ്പെടെ ജമ്മുകശ്മീരിന് മേല്‍ പൂര്‍ണ അവകാശം ഇന്ത്യയ്ക്കാണെന്ന് വ്യക്തമാക്കി കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിന്റെ മറ്റ് ഭാഗങ്ങള്‍ പാകിസ്താനില്‍ നിന്ന് തിരിച്ചുപിടിക്കേണ്ടതെങ്ങനെ എന്നത് രാഷ്ട്രീയ തീരുമാനം ആയിരിക്കും. 1947 ല്‍ അന്നത്തെ രാജാവ് ഹരിസിങ് കശ്മീരിനെ ഇന്ത്യയില്‍ നിരുപാധികം ലയിപ്പിച്ചതാണ്. തുടര്‍ന്ന് കശ്മീരില്‍ വിന്യസിക്കപ്പെട്ട ഇന്ത്യന്‍ സൈന്യം പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയെങ്കിലും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടതോടെ കശ്മീരിന്റെ ചില ഭാഗങ്ങള്‍ പാകിസ്താന്റെ പക്കലായി. അതിനെ പാക് അധീന കശ്മീരെന്നാണ് വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments