KeralaLatest News

പ്രശസ്ത കവി ആറ്റൂർ രവിവർമ്മ അന്തരിച്ചു

തൃശ്ശൂർ: പ്രശസ്‌ത കവി ആറ്റൂർ രവിവർമ്മ (89) അന്തരിച്ചു. അന്ത്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. പ്രമുഖ വിവർത്തകൻ കൂടിയായിരുന്നു ആറ്റൂർ രവിവർമ്മ. കേന്ദ്ര- കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27 ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് ആറ്റൂർ രവിവർമ്മ ജനിച്ചത്. വിവിധ ഗവണ്മെന്റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം വിരമിച്ച അദ്ദേഹം ഇപ്പോൾ തൃശ്ശൂരിൽ കുടുംബസമേതം താമസിക്കുന്നു.

അമേരിക്ക,യു.എ.ഇ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി ജനറൽ കൌൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിണ്ടിക്കേറ്റ് മെമ്പർ ആയിരുന്നു.1996ൽ ആറ്റൂർ രവിവർമ്മയുടെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

കവിതകൾ -ആറ്റൂർ രവിവർമ്മയുടെ കവിതകൾ ഭാഗം1, ആറ്റൂർ രവിവർമ്മയുടെ കവിതകൾ ഭാഗം2 എന്നിവയാണ്.

ജെ.ജെ ചില കുറിപ്പുകൾ (നോവൽ, സുന്ദര രാമസ്വാമി), ഒരു പുളിമരത്തിന്റെ കഥ (നോവൽ, സുന്ദര രാമസ്വാമി), രണ്ടാം യാമങ്ങളുടെ കഥ (നോവൽ, സെൽമ), നാളെ മറ്റൊരു നാൾ മാത്രം (നോവൽ, ജി.നാഗരാജൻ), പുതുനാനൂറ് (59 ആധുനിക കവികളുടെ കവിതകൾ), ഭക്തികാവ്യം ( നായനാർമാരുടെയും ആഴ്വാർമാരുടെയും വിവർത്തനങ്ങൾ) എന്നിവയാണ് വിവർത്തനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button