ബെംഗളൂരു: ബെംഗളൂരു എഫ്സിക്കുവേണ്ടി കളിക്കാനൊരുങ്ങി മലയാളി താരം ആഷിഖ് കുരുണിയൻ. ഇതിനായി ആഷിഖ് കുരുണിയനെ എഫ്സി പൂനെ സിറ്റിയിൽ നിന്ന് സ്വന്തമാക്കാനുള്ള നീക്കത്തിലാണ് ബെംഗളൂരു എഫ്സി.
നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ ആഷിഖിനെ ടീമിലെത്തിക്കാൻ ബെംഗളൂരു പൂനെയുമായി ചർച്ച നടത്തിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.
ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളായി വിശേഷിക്കപ്പെടുന്ന താരം കൂടിയാണ് ഈ ഇരുപത്തിരണ്ടുകാരൻ. കഴിഞ്ഞ സീസണിൽ പൂനെയ്ക്ക് വേണ്ടി 17 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ രണ്ട് രണ്ട് ഗോളുകൾ നേടിയതിനൊപ്പം മൂന്ന് ഗോളുകൾക്ക് വഴിയുമൊരുക്കിയിരുന്നു. ഈ സീസണിൽ ഡെൽഹിയിലേക്ക് പോയ സിസ്കോ ഫെർണാണ്ടസിന് പകരക്കാരനായാണ് ബെംഗളൂരു ആഷിഖിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. ഇതൊക്കെക്കൊണ്ട് തന്നെ കരാർ നടന്നാൽ അത് ബെംഗളൂരുവിന് വലിയ നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്.
Post Your Comments