CricketLatest News

ഞാൻ അദ്ദേഹത്തിന്റെ ആരാധകൻ; ധോണിയെ പുകഴ്ത്തി യുവരാജ് സിംഗിന്റെ പിതാവ്

ചണ്ഡീഗഡ്: മഹേന്ദ്രസിംഗ് ധോണിയുടെ വിമര്‍ശകരില്‍ ഒരാളായിരുന്നു യുവരാജ് സിങ്ങിന്റെ അച്ഛന്‍ യോഗ്‌രാജ് സിംഗ്. എന്നാലിപ്പോൾ തന്റെ നിലപാട് തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്ക് കാരണം ധോണിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്നും മാത്രമല്ല, ഞാന്‍ ധോണിയുടെ കടുത്ത ആരാധകനാണെന്നും യോഗ്‌രാജ് സിംഗ് പറയുകയുണ്ടായി. ധോണി ഏറെ നാളുകളായി രാജ്യത്തിന്റെ സേവകനാണ്. ഇതിഹാസമാണ് അദ്ദേഹം. ഞാന്‍ ധോണിയുടെ ആരാധകനാണെന്നുംഅദ്ദേഹം കളിക്കുന്ന ശൈലി, ടീമിനെ നയിക്കുന്ന വഴി, മത്സരത്തിനിടെ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം ടീമിന് ഗുണം മാത്രമെ ചെയ്തിട്ടുള്ളൂവെന്നും യോഗ്‌രാജ് സിംഗ് കൂട്ടിച്ചേർത്തു.

യുവരാജ്, ഗൗതം ഗംഭീര്‍, വിരേന്ദര്‍ സെവാഗ് എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ ധോണിയാണെന്ന് യോഗ്‌രാജ് സിംഗ് മുൻപ് ആരോപിച്ചിരുന്നു. കൂടാതെ 2015, 2019 ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്കും കാരണം ധോണിയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button