അഹമ്മദാബാദ് : പൊലീസ് സ്റ്റേഷനില്‍ ടിക് ടോക്ക് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ലന്‍ഘ്‌നജ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. അര്‍പിത ചൗധരി എന്ന പൊലീസ് ഉദ്യോഗസ്ഥയാണ് ജോലി സമയത്ത് ലോക്കപ്പിന് മുന്നില്‍ ഡാന്‍സ് ചെയ്തത്. ജോലി സമയമായിരുന്നിട്ടും അര്‍പിത യൂണിഫോം ധരിച്ചിരുന്നില്ല.
Lady police constable in Mahesana district of North Gujarat faces disciplinary action after her TikTok video shot in police station goes viral pic.twitter.com/7NWXpXCh8r
— DeshGujarat (@DeshGujarat) July 24, 2019
അര്‍പിത നിയമലംഘനം നടത്തിയെന്ന് ഡപ്യൂട്ടി സൂപ്രണ്ട് മഞ്ജിത വന്‍സാര പറഞ്ഞു. ജൂലൈ 20നാണ് അര്‍പിത വീഡിയോ ചിത്രീകരിച്ചത്. വാട്സ്ആപ്പിലും സാമൂഹിക മാധ്യമങ്ങളിലും വീഡിയോ പ്രചരിപ്പിച്ചതോടെയാണ് ഇക്കാര്യം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. 2016ലാണ് ലോക് രക്ഷക് ദല്‍ ആയി അര്‍പിതയെ റിക്രൂട്ട് ചെയ്തത്. 2018ലാണ് അര്‍പിത മെഹസാന പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട അച്ചടക്കം ലംഘിച്ചതുകൊണ്ടാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഡപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു.
Post Your Comments