ന്യൂ ഡൽഹി : മുത്തലാഖ് ബിൽ ലോക്‌സഭ പാസ്സാക്കി. 303 പേർ ബില്ലിനെതിരായ പ്രതിപക്ഷ പ്രമേയത്തിനെ എതിർത്ത് വോട്ട് ചെയ്തപ്പോൾ 82 പേർ അനുകൂലിച്ചു. മുത്തലാഖ് ബിൽ ക്രിമിനൽ കുറ്റമാക്കാനുള്ള വ്യവസ്ഥയ്ക്ക് എതിരെയാണ് കോൺഗ്രസ് വോട്ടു ചെയ്തത്. രാജ്യസഭയാണ് ഇനിയുള്ള കടമ്പ.
Lok Sabha passes The Muslim Women (Protection of Rights on Marriage) Bill, 2019. pic.twitter.com/At2g6iwjan
— ANI (@ANI) July 25, 2019
മുത്തലാഖ് നിരോധന ബിൽ ലിംഗനീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ നാഴികക്കല്ലാണെന്നു കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. പാകിസ്ഥാനും മലേഷ്യയുമടക്കം ലോകത്തെ 20 ഇസ്ലാമിക രാജ്യങ്ങൾ മുത്തലാഖ് നിരോധിച്ചതാണ്. മതേതര ഇന്ത്യയിൽ എന്തുകൊണ്ട് ഈ മതനിയമം നിരോധിച്ചുകൂടാ?” എന്നും രവിശങ്കർ പ്രസാദ് ചോദിച്ചിരുന്നു.
JDU, TMC and Congress MPs had staged walkout from the Lok Sabha in protest against the #TripleTalaqBill https://t.co/0x4HnFRIz2
— ANI (@ANI) July 25, 2019
Post Your Comments