Latest NewsCars

കാറുകളുടെ എക്സ്ഹോസ്റ്റ് പൈപ്പുകളില്‍ നിന്നും ജലകണികകള്‍ പുറത്തുവരുന്നതിന് കാരണം ഇതാണ്

ചില കാറുകളുടെ എക്സ്ഹോസ്റ്റ് പൈപ്പുകളില്‍ നിന്നും ഇടക്കിടെ ജലകണികകള്‍ ഇറ്റിറ്റുവീഴുന്നത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും.

കാറിന്‍റെ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് ഈ ജലകണികകള്‍ എന്നാണ് വാഹനലോകം പറയുന്നത്. എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന സംശയം പലര്‍ക്കുമുണ്ടാകും. സമ്മിശ്ര രൂപത്തില്‍ 25 ഓക്‌സിജന്‍ കണികകള്‍ക്ക് ഒപ്പം രണ്ട് ഹൈഡ്രോകാര്‍ബണ്‍ കണങ്ങളാണ് എഞ്ചിനിലുള്ളതെന്ന് കരുതുക. ഇവ സ്പാര്‍ക്ക് പ്ലഗില്‍ ജ്വലനപ്രകിയയില്‍ ഏര്‍പ്പെടുമ്പോള്‍ സൈലന്‍സര്‍ പൈപ്പിലൂടെ 16 കാര്‍ബണ്‍ ഡൈഓക്‌സൈഡ് തന്മാത്രകളും 18 ജല കണങ്ങളും പുറത്തേക്കു വരും.

മികച്ച രീതിയില്‍ നടക്കുന്ന ജ്വലനത്തിന്‍റെ ഭാഗമാണ് ഇങ്ങനെ പുറത്തുവരുന്ന ജലം. എഞ്ചിന്‍ ചൂടാവുന്നതോടെ ഈ ജല കണികകള്‍ നീരാവിയായി മാറുന്നതിനാല്‍ കൂടുതല്‍ ജലം നമുക്ക് കാണാൻ സാധിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button