പരസ്യങ്ങളിലൂടെ മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും കോടികള്‍ സമ്പാദിക്കുന്നവരാണ് നമ്മുടെ സെലിബ്രിറ്റികള്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പ്രൊമോഷന്‍ പോസ്റ്റുകള്‍ക്ക് ഏറ്റവുമധികം തുക ഈടാക്കുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇന്‍സ്റ്റഗ്രാം ഷെഡ്യൂളിംഗ് ടൂളായ hopperhq.com ആണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. വര്‍ഷാവര്‍ഷം പുറത്തുവിടുന്ന ഈ ലിസ്റ്റില്‍ സിനിമാ, സ്പോര്‍ട്സ് താരങ്ങളാണ് സാധാരണയായി ഇടംപിടിക്കാറ്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ലെങ്കിലും ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍ മാത്രമാണ് ഇത്തവണത്തെ ലിസ്റ്റില്‍ ഇടം നേടിയത്. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയാണ് അതിലൊരാള്‍. മറ്റൊരാള്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഏറ്റവും അധികം വരുമാനം നേടുന്ന കായികതാരങ്ങളില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനമാണ് കോലിക്കുള്ളത്. എന്നാല്‍, ലിസ്റ്റിലും പോസ്റ്റ് ഒന്നിന് ലഭിക്കുന്ന തുകയിലും കോലിയേക്കാള്‍ മുന്നിലാണ് പ്രിയങ്ക. 19-ാം സ്ഥാനത്തുള്ള പ്രിയങ്കയ്ക്ക് ഒരു പ്രൊമോഷന്‍ പോസ്റ്റിന് ലഭിക്കുന്നത് 2.71 ലക്ഷം ഡോളര്‍ ആണ്. അതായത് 1.87 കോടി ഇന്ത്യന്‍ രൂപ! 43.3 മില്യണ്‍ ഫോളോവേഴ്‌സ് ആണ് പ്രിയങ്കയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.
23-ാം സ്ഥാനത്താണ് വിരാട് കോലി. ഒരു പ്രൊമോഷന്‍ പോസ്റ്റിന് കോലിക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് 1.96 ലക്ഷം ഡോളര്‍ ആണ്. അതായത് 1.35 കോടി ഇന്ത്യന്‍ രൂപ! 38.2 മില്യണ്‍ ആളുകളാണ് കോലിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.
മോഡലും യുഎസ് ടെലിവിഷന്‍ താരവുമായ കൈലി ജെന്നറാണ് ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുന്ന താരം. പ്രൊമോഷണല്‍ പോസ്റ്റുകള്‍ക്ക് അവര്‍ക്ക് ലഭിക്കുന്നത് 12.66 ലക്ഷം ഡോളര്‍ ആണ്. ഗായകരായ അരിയാന ഗ്രാന്‍ഡെ, ടെയ്ലര്‍ സ്വിഫ്റ്റ്, ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരൊക്കെ ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റിലുണ്ട്.
https://www.instagram.com/p/B0TQky7lsY0/?utm_source=ig_web_button_share_sheet
https://www.instagram.com/p/ByTmFPKHbww/?utm_source=ig_web_button_share_sheet
Post Your Comments