Latest NewsKerala

പാവപ്പെട്ടവര്‍ കാര്‍ വാങ്ങുമ്പോള്‍ മാത്രമെന്താണിത്ര വിവാദം; ആലത്തൂരിന്റെ പെങ്ങളൂട്ടിക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാറുവാങ്ങുവാനായി പണപ്പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നടപടിയില്‍ പിന്തുണയറിയിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. കാര്‍ വാങ്ങുന്ന വിഷയത്തില്‍ നടത്തുന്നത് അനാവശ്യ വിവാദങ്ങളെന്നാണ് പണ്ഡിറ്റിന്റെ അഭിപ്രായം.

‘ലക്ഷങ്ങളോ കോടികളോ ആസ്തിയുള്ളവര്‍ക്ക് അതൊരു വിഷയമാവാനിടയില്ല. എന്നാല്‍ പാവപ്പെട്ട വീട്ടില്‍ നിന്ന് ഒരാള്‍ ജനപ്രതിനിധിയായി വരുമ്‌ബോള്‍ സ്ഥിതി മാറുകയാണ്. ‘ലോകസഭാംഗങ്ങള്‍ക്ക് എന്തുമാത്രം ആനുകൂല്യമുണ്ട്, പിന്നെയെന്തിനു സുഹൃത്തുക്കള്‍ പിരിവെടുത്തു കാറു വാങ്ങണം’ എന്നാണ് ചര്‍ച്ച. അതിലൊന്നും കാര്യമില്ലെന്നും പണ്ഡിറ്റ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. കോടീശ്വരന്‍മാരായ ജനപ്രതിനിധികള്‍ ഖജനാവില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്നും പാവപ്പെട്ടവന്‍ കാര്‍ വാങ്ങുമ്പോള്‍ മാത്രമാണ് അത് വിവാദമായി മാറുന്നതെന്നും പണ്ഡിറ്റ് തുറന്നടിച്ചു. കാര്‍ വാങ്ങുവാന്‍ ഇറങ്ങി തിരിച്ച പ്രവര്‍ത്തകര്‍ക്കും തന്റെ പിന്തുണയുണ്ടാകുമെന്ന് താരം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പണ്ഡിറ്റിന്‌ടെ രാഷ്ട്രീയ നിരീക്ഷണം..

കുറച്ചു ദിവസമായ് തീ4ത്തും അനാവശ്യമെന്ന് പറയാവുന്ന ഒരു രാഷ്ട്രീയ വിവാദം oscial media യില് പലയിടത്തും കാണുന്നു. ഒരു പ്രമുഖ MP ക്ക് അവരോട് സ്‌നേഹവും ബഹുമാനവും ഉള്ള പാ4ട്ടി പ്രവ4ത്തക4 ഒരു കുഞ്ഞു സംഭാവനയെടുത്ത് ഒരു സാധാരണ കാറ് വാങ്ങിച്ചു കൊടുക്കുവാ9 ശ്രമിക്കുന്നു. ഈ വാ4ത്തയില് ഇത്ര വിവാദമാക്കുവാ9 എന്തിരിക്കുന്നു. ആരേയും സംഭാവന നല്കുവാ9 നി4ബന്ധിച്ചിട്ടുമില്ല.

ലക്ഷങ്ങളോ കോടികളോ ആസ്തിയുള്ളവര്‍ക്ക് അതൊരു വിഷയമാവാനിടയില്ല. എന്നാല്‍ പാവപ്പെട്ട വീട്ടില് നിന്ന് ഒരാള്‍ ജനപ്രതിനിധിയായി വരുമ്‌ബോള്‍ സ്ഥിതി മാറുകയാണ്. ‘ലോകസഭാംഗങ്ങള്‍ക്ക് എന്തുമാത്രം ആനുകൂല്യമുണ്ട്, പിന്നെയെന്തിനു സുഹൃത്തുക്കള്‍ പിരിവെടുത്തു കാറു വാങ്ങണം’ എന്നാണ് ചര്‍ച്ച. അതിലൊന്നും കാര്യമില്ല. അവരുടെ ആരാധകര് സ്‌നേഹം കൊണ്ടാണ് സ്വന്തം കൈയ്യിലെ പണം കൊണ്ട് വാങ്ങി കൊടുക്കുന്നത്. പല കോടീശ്വരന്മാരായ ജനപ്രതിനിധികളും ചികിത്സയ്ക്കു കോടികളാണ് പൊതു ഖജനാവില്‍ നിന്നും കൈപറ്റുന്നത്. അതൊന്നും ആ4ക്കും ച4ച്ച ചെയ്യേണ്ടേ.?

ജനങ്ങളുടെ പണം എങ്ങനെ ചെലവഴിക്കുന്നു എന്നതില്‍ ആര്‍ക്കും ഒരു ധാര്‍മികരോഷവും കണ്ടില്ല. നേതാക്കന്മാര്‍ വന്‍കിട മുതലാളിമാരില്‍ നിന്ന് ആനുകൂല്യം പറ്റുന്നതോ അവര്‍ക്കു സൗജന്യം അനുവദിക്കുന്നതോ ആരുടെയും ഉറക്കം കെടുത്തുന്നില്ല. അട്ടിമറി വിജയം നേടിയ കരുത്തയായ ഒരു പാവപ്പെട്ട എം പിക്ക് നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കാറു വാങ്ങാന്‍ സഹപ്രവര്‍ത്തകര്‍ തീരുമാനിക്കുന്നു. അതിനു ആരേയും നി4ബന്ധിക്കാതെ അവരുടെ ആരാധകരില് നിന്നും പണം കണ്ടെത്താന്‍ ശ്രമിക്കുന്നു. അത് വലിയ മഹാ പാപം ആകുന്നതെങ്ങിനെ ?

തങ്ങളുടെ ജനപ്രതിനിധിക്ക് എന്തുവിധം സൗകര്യമൊരുക്കണമെന്ന് സഹപ്രവര്‍ത്തകരോ ജനങ്ങളോ ചിന്തിച്ചാല്‍ അതു തെറ്റാവുന്നതെങ്ങനെ? എന്തെങ്കിലും അഴിമതി കാണിച്ചതായോ എം പി എന്ന നിലയില്‍ കിട്ടുന്ന സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതായോ ആരും പരാതി ഉന്നയിച്ചു കണ്ടില്ല. വായ്പയെടുത്തു കാറു വാങ്ങാമല്ലോ എന്നാണ് കണ്ടെത്തല്‍. കൊള്ളാം. കാറിനുള്ള പണം എം പി കടമെടുക്കണം. മറ്റു എം പിമാരെല്ലാം എംപി യെന്ന നിലയില്‍ ലോണെടുത്താണോ കാറു വാങ്ങിയതെന്നുകൂടി പറഞ്ഞാല്‍ നന്ന്.

സര്‍ക്കാര്‍ സഹായം ലഭിക്കുന്നതോ ലോണ്‍ കിട്ടുന്നതോ ആയ ഒരു കാര്യത്തിനും ഇനി ആരും പിരിവുമായി വരില്ലെന്നു കരുതാമോ? ഇവിടെ പല സ4ക്കാര് സഹായങ്ങളും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടും നില നില്കുമ്‌ബോഴും പല മഹാത്മാരും ബക്കറ്റ് പിരിവുമായ് വരുന്നൂ. ഇത് തെറ്റാണെന്കില് അതും തെറ്റല്ലേ ? ഇതിലൊക്കെ ഇനിയെന്കിലും വ്യക്തത വരുത്തണം.

ദുരുപയോഗത്തെയും അഴിമതിയെയുമാണ് എതിര്‍ക്കേണ്ടത്. പല കോടീശ്വര9മാരായ MP, MLA മാ4ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്‌ബോള്‍ മൗനം പാലിച്ചവര്‍ക്ക് ഇപ്പോളുള്ള നാവനക്കവും അസഹിഷ്ണുതയും എന്തുകൊണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അതിനു കൂട്ടു നില്‍ക്കാന്‍ കഴിയില്ല. പിരിവെടുത്തു കാറു നല്‍കിയും വീടു നല്‍കിയും നേതാക്കളെ സഹായിച്ച കഥകളിലേക്കും വേണ്ടിവന്നാല്‍ ആലോചന നീട്ടാം. അപ്പോഴൊന്നും ഉണ്ടാവാത്ത ധാര്‍മികബോധം വിടര്‍ന്നു പന്തലിക്കുന്നതു കാണാന്‍ ചന്തമുണ്ട്. ഓരോ MP. മാരും ഒരു പ്രത്യേക പാ4ട്ടിയുടെ നേതാവു മാത്രമല്ല കേരളത്തിന്റെ കൂടി എം പി കൂടിയാണ് എന്ന സത്യം ഒരുത്തനും മറക്കരുത്.

ഈ വിഷയത്തില് കാ4 വാങ്ങിച്ചു കൊടുക്കുവാ9 മനസ്സ് കാണിച്ച പ്രവ4ത്തക4ക്ക് കട്ട സപ്പോ4ട്ട്. (വാല് കഷ്ണം…. ശ്ശെ…ഇങ്ങനെ ഒരു അവസ്ഥ എനിക്കാണ് ഉണ്ടായതെന്കില്, അതായത് എന്‌ടെ ആരാധകര് ചേ4ന്ന് പണപിരിവ് നടത്തി ഒരു കോടിയുടെ കാ4 സമ്മാനമായ് തന്നാല് ആര് എന്ത് പറഞ്ഞ് വിവാദങ്ങള് ഉണ്ടാക്കിയാലും ഞാ9 മൈ9ഡ് ചെയ്യില്ല.. ‘പോടാ പുല്ലെ’ എന്നു വിമ4ശകരെ മനസ്സാ വിളിച്ച് ,കൂളായ് ആ തടിയ9 കാറ് ആരാധകരില് നിന്നും വാങ്ങും. എന്നിട്ട് വിവാദം ഉണ്ടാക്കിയവന്‌ടെ മുന്നിലൂടെ പത്ത് തവണ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു കളിക്കും. എന്നിട്ട് വിമ4ശകരെ നോക്കി ഒരു മാതിരി ആക്കിയ ചിരിയും ചിരിക്കും…
അല്ല പിന്നെ)Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ചിലപ്പോള് നിങ്ങളും, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും..ഒടുവില് പണ്ഡിറ്റ് വരും, എല്ലാം ശരിയാക്കും)

shortlink

Related Articles

Post Your Comments

Related Articles


Back to top button