Latest NewsKerala

രാഖി വധക്കേസ് ; വഴിത്തിരിവായത് ഫോൺ

തിരുവനന്തപുരം: രാഖി വധക്കേസിൽ വഴിത്തിരിവായത് മൊബൈൽ ഫോൺ. തിരുപുറത്ത് നിന്ന് ഒരു മാസം മുമ്പ് രാഖിയെ കാണാതാകുമ്പോൾ അവസാനമായി രാഖിയുടെ ഫോൺ പ്രവർത്തിച്ചത് അമ്പൂരിയിൽ നിന്നാണെന്ന് വ്യക്തമായതോടെയാണ് പോലീസ് അന്വേഷണം കൂടുതൽ ശക്തമായത്.

ഒരുമാസത്തിന് ശേഷമാണ് രാഖിയുടെ മൃതദേഹം സൈനികന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. തിരുപുറം പുത്തൻകഡട ജോയ് ഭവനിൽ രാജന്റെ മകൾ രാഖി അമ്പൂരി തട്ടാംമുക്ക് സ്വദേശി അഖിലേഷ് നായരുമായി പ്രണയത്തിലയിരുന്നുവെന്ന് മൊബൈൽ പരിശോധിച്ചപ്പോൾ പോലീസിന് വ്യക്തമായി.

24 കാരനായ അഖിലും സഹോദരൻ രാഹുലും ഒളിവിലാണ്.അഖിലേഷിനെ പോലീസ് അന്വേഷിച്ചെങ്കിലും കഴിഞ്ഞ മാസം 27 ന് ഡൽഹിയിലെ ജോലി സ്ഥലത്തേക്ക് പോയെന്നായിരുന്നു കുടുംബാംഗങ്ങളുടെ മൊഴി. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ഇദ്ദേഹം ജോലി സ്ഥലത്ത് എത്തിയിട്ടില്ലെന്ന് വ്യക്തമായി.

മൊബൈൽ ഫോണിൽ വന്ന മിസ്‌ഡ് കോളിൽ നിന്നാണ് ഇരുവരുടെയും സൗഹൃദം വളർന്നത്. കഴിഞ്ഞ ആറ് വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അഖിലേഷിന്റെ വിവാഹം മറ്റൊരു പെൺകുട്ടിയുമായി നിശ്ചയിച്ചതോടെ ഈ ബന്ധം വഷളായി. അഖിലുമായി വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ വീട്ടിലെത്തിയ രാഖി തങ്ങൾ പ്രണയത്തിലാണെന്ന് പറഞ്ഞതായി വിവരമുണ്ട്. ഇതേ തുടർന്നുള്ള തർക്കങ്ങളാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button