തിരുവനന്തപുരം : അമ്പൂരിയില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയായ സൈനികൻ അഖിൽ നായരെ തേടി കേരളാ പോലീസ് ഡല്‍ഹിയിലേക്ക് തിരിച്ചു.അഖില്‍ ഡല്‍ഹിയില്‍ സൈനിക കസ്റ്റഡിയിലാണ്.അഖിൽ കൊലപാതക്കേസിലെ പ്രതിയാണെന്ന് കേരളാ പോലീസ് ഡല്‍ഹിയിലെ സൈനിക ഓഫീസിൽ അറിയിച്ചതോടെയാണ് അഖിലിനെ സൈനിക കസ്റ്റഡിയിൽ സൂക്ഷിച്ചത്.
എറണാകുളത്ത് ജോലി ചെയ്തിരുന്ന രാഖി 21ന് നെയ്യാറ്റിൻകരയിൽ കാറുമായെത്തിയ അഖിലിനൊപ്പം അമ്പൂരിയിലേക്കാണ് പോയത്. അമ്പൂരി തട്ടാൻമുക്കിലെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ എത്തുമ്പോൾ അവിടെ അഖിലിന്റെ ജ്യേഷ്ഠനും അവിടെ ഉണ്ടായതായി പോലീസ് പറയുന്നു. അഖിലിന്റെ സഹോദരൻ രാഹുൽ ഫ്രീലാൻസ് ഫൊട്ടോഗ്രഫറും സീരിയൽ സാങ്കേതിക പ്രവർത്തകനുമാണ്. അഖിലിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്. കേസിന്റെ ഗതി മാറ്റാനും ആസൂത്രണമായ ശ്രമം ഉണ്ടായി.മൃതദേഹത്തിന് 20 ദിവസം പഴക്കമുണ്ടെന്നു പോലീസ് പറഞ്ഞു.
ജൂണ്‍ 21 മുതല്‍ യുവതിയെ കാണാനില്ലെന്നുകാട്ടി ബന്ധുക്കള്‍ പൂവാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ യുവതി അന്പൂരി സ്വദേശി അഖിലുമായി പ്രണയത്തിലാണെന്നും മനസിലായി. അഖിലിന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിന് കൂട്ടു നിന്ന ആദര്‍ശ് പോലീസ് കസ്റ്റഡിയിലാണ്.
Post Your Comments