വാഷിംഗ്‌ടൺ: മോസ്കോയുടെ ഇടപെടൽ 2016-ലെ യുഎസ് തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉണ്ടായി എന്ന തന്റെ കണ്ടെത്തലിനെയും നിഗമനങ്ങളെയും ന്യായീകരിച്ചും ട്രംപിന്റെ എല്ലാ വാദങ്ങളും തള്ളിക്കളഞ്ഞുമാണ് മുള്ളര്‍ കഴിഞ്ഞ ദിവസം രണ്ട് കോൺഗ്രസ് കമ്മിറ്റികൾക്ക് മുമ്പാകെ സംസാരിച്ചത്.
വെസ്റ്റ് വിർജീനിയയില്‍ ഒരു പരിപാടിക്കെത്തിയ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് മുള്ളര്‍ ‘ഭയങ്കര’നാണെന്നാണ്. പ്രസിഡണ്ടിനെ ഇംപീച്ച് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ മുള്ളറെ ഉപയോഗിച്ച് എന്തെങ്കിലും കേസ് നിര്‍മ്മിക്കാമെന്ന ഡെമോക്രാറ്റുകളുടെ വ്യാമോഹത്തിനാണ് തിരിച്ചടിയേറ്റതെന്നും, അതുകൊണ്ടാണ് റിപ്പബ്ലിക്കൻസിന് ഇത് നല്ല ദിവസമാകുന്നതെന്നും അവര്‍ പറയുന്നു.
ഇന്നത്തെ ദിവസത്തോടുകൂടി കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും വ്യക്തമായിക്കാണുമെന്നും ട്രംപ് പറഞ്ഞു. ‘ഡെമോക്രാറ്റുകളുടെ കയ്യില്‍ ഇപ്പോള്‍ ഒന്നുമില്ല. കോൺഗ്രസ് തിരഞ്ഞെടുപ്പ് ഉൾപ്പെടെ 2020-ലെ തിരഞ്ഞെടുപ്പിലും അവർ പരാജയപ്പെടുമെന്നാണ് ഞാൻ കരുതുന്നത്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണവുമായി ബന്ധപ്പെട്ട് റോബർട്ട് മുള്ളർ വളരെ മോഷം പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ഇന്നും അദ്ദേഹം അങ്ങിനെത്തന്നെയായിരുന്നു. ട്രംപ് അഭിപ്രായപ്പെട്ടു.
Post Your Comments