ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ദോദയില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരനെ സുരക്ഷാസേന പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും സൈനികരും സംയുക്തമായി നടത്തിയ തെരച്ചിലിലിലാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് എകെ47 തോക്ക് ഉള്‍പ്പെടയുള്ള ആയുധങ്ങളും കണ്ടെടുത്തു.
നേരത്തെ സുരക്ഷാ സേനയുമായി നടത്തിയ ഏറ്റുമുട്ടലില്‍ ഇയാള്‍ക്ക് സാരമായി പരിക്കേറ്റിരുന്നുവെന്നും പോലീസ്- സുരക്ഷാസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.ജമാല്‍ ദിന് ഗുജ്ജര്‍ എന്നയാളെയാണ് പിടികൂടിയതെന്നും ഇയാളെ പിടികൂടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments