അമ്പലവയല്‍: ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ യുവതിയെയും സുഹൃത്തിനെയും മര്‍ദിച്ച സംഭവത്തിലെ പ്രതി സജീവാനന്ദ് കര്‍ണാടകയിലേക്കു കടന്നതായി നിഗമനം.ഒളിവിലുള്ള ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടയില്‍ സജീവാനന്ദ് കല്‍പറ്റ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. ടിപ്പര്‍ ഡ്രൈവര്‍ എന്ന നിലയില്‍ നേരത്തേ പലതവണ സജീവാനന്ദ് കര്‍ണാടകയിലേക്കു പോയിട്ടുണ്ടെന്നും അവിടെ ബന്ധങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.
അമ്പലവയലില്‍ നടുറോഡില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. കേസില്‍ സ്ത്രീക്കു പരാതിയില്ലെന്നു പൊലീസ് പറയുന്നു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസിനു സ്വമേധയാ കേസെടുക്കാം. പരാതിയില്ലെന്ന് എഴുതി വാങ്ങിക്കുകയെങ്കിലും ചെയ്യണമായിരുന്നു. പ്രതിക്കെതിരെ നിസ്സാര വകുപ്പായിരുന്നു ചുമത്തിയത്. കമ്മിഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് 4 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
സംഭവം നടന്നു 4 ദിവസത്തിനു ശേഷവും സജീവാനന്ദിനെയും മര്‍ദനമേറ്റ തമിഴ്‌നാട് സ്വദേശിയെന്നു കരുതപ്പെടുന്ന യുവതിയെയും സുഹൃത്തിനെയും കണ്ടുകിട്ടിയിട്ടില്ല. യുവതിയുടെ സുഹൃത്ത് താമസിച്ച റിസോര്‍ട്ടില്‍ നല്‍കിയ വിലാസം തേടി അന്വേഷണസംഘം പാലക്കാട്ടെത്തിയിട്ടുണ്ട്.
ഇരുവരും സംഭവം നടന്ന ദിവസം രാത്രി ബത്തേരിയിലും പിറ്റേദിവസം വൈത്തിരിയില്‍ ലോഡ്ജിലും താമസിച്ചതായി വിവരമുണ്ട്. പിന്നീട് ഇവര്‍ വയനാട് വിട്ടുവെന്നാണ് നിഗമനം.വിലാസത്തിലെ സുനീര്‍ എന്ന പേര് ശരിയാണെന്നും എന്നാല്‍ മറ്റു വിവരങ്ങള്‍ മാറ്റി നല്‍കിയതായിരിക്കാമെന്നുമാണു പൊലീസ് പറയുന്നത്. സുഹൃത്തിനെ കണ്ടെത്തിയാല്‍ യുവതിയെ കുറിച്ചുള്ള യുവതിയെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
Post Your Comments