ദുബായ് : ദുബായിലെ റസ്റ്ററന്റ് ഉടമ മുംബൈയിലെ വീട്ടില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വിവരനമിഞ്ഞ് മംഗ്ലുരുവിലുള്ള ഇദ്ദേഹത്തിന്റെ അമ്മാവന് ഹൃദയാഘാതം മൂലം മരിച്ചു. കരാമയിലെ സ്വാദിഷ്ട് റസ്റ്ററന്റ് ഉടമ സുരേഷ് നൂജാജെ (48) ആണ് മുംബൈ താനെയ്ക്ക് സമീപത്തെ സ്വന്തം വീട്ടില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സുരേഷിന്റെ മാതാപിതാക്കള്‍ മംഗ്ളുരുവിലാണ് താമസിക്കുന്നത്. ഭാര്യ ശ്വേതയുടെ ബന്ധുക്കള്‍ മുംബൈയിലുമാണ്. താനെയിലെ ഒരു വീടിന് പുറമെ സ്വന്തമായി ഒരു ഫ്ളാറ്റും സുരേഷിനുണ്ട്. സംഭവ ദിവസം ഇദ്ദേഹം വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ഭാര്യ ഫ്ളാറ്റിലായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ഭാര്യക്കൊപ്പം അമര്‍നാഥ് തീര്‍ഥാടനത്തിനുള്ള ഒരുക്കത്തിലായിരുന്നു സുരേഷ്. ശനിയാഴ്ച രാവിലെ വീട്ടുജോലിക്കാരനാണ് സുരേഷിനെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സുരേഷിന്റെ മരണവിവരം അറിഞ്ഞ് എണ്‍പതുകാരനായ അമ്മാവന് മംഗ്ളുരുവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത് കുടുംബത്തിന് ഇരട്ടി ആഘാതമായി. ജനാല തകര്‍ത്ത് അകത്ത് കടന്ന കവര്‍ച്ചാ സംഘംത്തെ ചെറുത്തപ്പോള്‍ സുരേഷ് കൊല്ലപ്പെടുകയായിരിക്കുമെന്നാണ് സംശയിക്കുന്നത്. സുരേഷിന്റെ മാലയും മോതിരവും ഉള്‍പ്പെടെയുള്ളവ സംഘം കവര്‍ന്നിട്ടുണ്ട്.
Dubai-restaurateurs-murder-in-India
Post Your Comments