USALatest News

പ്രേതബാധ ഒഴിപ്പിക്കാൻ ശ്രമം; ചൂട് താങ്ങാനാവാതെ കാറിനുള്ളിൽ കുഞ്ഞ് വെന്ത് മരിച്ചു

ലോസ് ആഞ്ചലസ്‌: പിഞ്ചുകുഞ്ഞിന് പ്രേതബാധ ഉണ്ടെന്നാരോപിച്ച് പൊരിവെയിലത്ത് കാറിൽ തനിച്ചാക്കിയ കുഞ്ഞ് വെന്ത് മരിച്ചു. മകളുടെ പ്രേതബാധ ഒഴിപ്പിക്കാനായി അവളെ കാറിൽ ഒറ്റക്കാക്കിയ അമ്മയ്ക്ക് 24 വർഷം തടവുശിക്ഷ.

കാലിഫോർണിയക്കാരിയായ എയ്ഞ്ചല ഫാക്കിനാണ് സ്വന്തം കുഞ്ഞായ മൂന്ന് വയസുകാരി മൈയയെ കാറിലാക്കി പൂട്ടിയത്. ഏയ്ഞ്ചലയുടെ കാമുകനും പ്രതിശ്രുതവരനുമായ ഉത്വാൻ സ്മിത്തും കേസിലെ പ്രതിയാണ്. ഒമ്പത് മണിക്കൂർ നേരമാണ് എയ്ഞ്ചല മൈയയെ ലോസ് ആഞ്ചലസിലെ കൊടും ചൂടിൽ ഒറ്റയ്ക്കാക്കിയത്.

കാറിന്റെ പിൻസീറ്റിലായി പുതപ്പുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. ചൂട് താങ്ങാനാകാതെയാണ് കുഞ്ഞ് മരിച്ചതെന്ന് മൈയയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർമാർ പറയുന്നു. മിയയെ തണുപ്പുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന് പലരും ഇവരെ ഉപദേശിച്ചിരുന്നുവെങ്കിലും ഇവർ അത് ചെയ്യാൻ തയാറായിരുന്നില്ല. കുഞ്ഞിനെ പിടികൂടിയിരുന്ന പ്രേതങ്ങളെ അകറ്റാനാണ് തങ്ങൾ അവളെ കാറിൽ അടച്ചിട്ടതെന്നാണ് സ്മിത്തും എയ്ഞ്ചലയും പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button