Latest NewsSaudi ArabiaGulf

സൗദിയിൽ ജനവാസ കേന്ദ്രത്തിനുനേരെ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം

റിയാദ് ; സൗദിയിൽ വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. ജനവാസ കേന്ദ്രത്തിനുനേരെ തൊടുത്തു വിട്ട ഡ്രോൺ അറബ് സഖ്യസേന തകർത്തു. ആക്രമണം രാജ്യാന്തര മനുഷ്യാവകാശ ലംഘനമാണെന്നും രാജ്യാന്തര സമൂഹം രംഗത്തുവരണമെന്നും സഖ്യസേനാ വക്താവ് അറിയിച്ചു.

സൗദിക്ക് നേരെ തുടർച്ചയായി ഹൂതികൾ ആക്രമണം നടത്തുകയാണ്. നേരത്തെ അബഹയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യെമനിലെ അംറാനിൽനിന്ന് ഹൂതികൾ ഡ്രോൺ അയച്ചിരുന്നു. ഡ്രോൺ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുൻപേ സഖ്യസേ വെടിവച്ചിട്ടു. പിന്നാലെ സൻആയിൽ ഹൂതികളുടെ സൈനിക കേന്ദ്രങ്ങൾക്കുനേരെ സഖ്യസേന ആക്രമണം ശക്തമാക്കിയിരുന്നു.

മുൻപ് സൗദിയിലെ ജിസാന്‍ സിറ്റിക്കുനേരെയും ആക്രമണത്തിനു ശ്രമിച്ചിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതികൾ യമനിലെ സനയയില്‍ യു.എന്‍ ദൂതന്‍ ഉള്ള സമയത്താണ് ആക്രമണം നടത്തിയതെന്നും ആക്രമണത്തെ സേന വിജയകരമായി തകര്‍ത്തുവെന്നും സഖ്യസേനാ വക്താവ് കേണല്‍ അല്‍മാലിക്കി അന്ന് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button