CinemaLatest NewsBollywoodEntertainment

ഒരു വാച്ചിന് ഇത്ര വിലയോ? അര്‍ജുന്‍ കപൂര്‍ ധരിച്ച വാച്ചിന്റെ വിലകേട്ട് ഞെട്ടി ആരാധകര്‍

വസ്ത്രങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മറ്റ് ആഢംബര വസ്തുക്കള്‍ക്കുമായി ബോളിവുഡ് താരങ്ങള്‍ ചിലവഴിക്കുന്ന തുക കേട്ട് പലപ്പോഴും നാം അന്തംവിടാറുണ്ട്. ഇത്തരത്തില്‍ തുക ചിലവാക്കുന്നതിന് താരങ്ങള്‍ക്ക് ഒട്ടും മടിയുമില്ല. ഇതൊക്കെ അവരുടെ ആഡംബര ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്. ബാഗിന് വേണ്ടിയും ഷൂസിന് വേണ്ടിയുമൊക്കെ ലക്ഷക്കണക്കിന് രൂപയാണ് പല താരങ്ങളും ചിലവഴിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ ചര്‍ച്ചാ വിഷയം യുവനടന്‍ അര്‍ജ്ജുന്‍ കപൂര്‍ ധരിച്ച ഒരു വാച്ചാണ്.

അടുത്തിടെ യുഎസില്‍ യാത്രയ്ക്ക് പോയ അര്‍ജുന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, എല്ലാവരുടെയും ശ്രദ്ധ പോയത് അര്‍ജുന്റെ കൈയിലെ ആ വാച്ചിലേക്കായിരുന്നു. Rolex Oyster Perpetual Yacht Master II ഇനത്തില്‍പ്പെട്ട ആഡംബര വാച്ചാണ് അര്‍ജുന്‍ അണിഞ്ഞിരുന്നത്. ഉടന്‍ തന്നെ ആരാധകര്‍ അതിന്റെ വിലയും തപ്പിയെടുത്തു. 1992 മോഡലിലുളള ഈ വാച്ച് 18 കാരറ്റ് സ്വര്‍ണ്ണം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. വാട്ടര്‍പ്രൂഫ് വാച്ചാണിത്. ഈ ആഡംബര വാച്ചിന്റെ വില ഇരുപത്തിയേഴ് ലക്ഷത്തി അമ്പത്തിയേഴായിരം ( 27,57,000) രൂപയാണ്.

https://www.instagram.com/p/Bzeqzr7lOyI/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button