ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം നിലംപൊത്തിയതിനു പിന്നാലെ മുഖ്യമന്ത്രിക്ക എച്ച്.ഡി കുമാരസ്വമിയെ രൂക്ഷമായി വിമര്‍ശിച്ച് ബി ജെ പി നേതാവ് ബി എസ് യെദ്യൂരപ്പ. കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിച്ചതിനെ ജനാധിപത്യത്തിന്റെ വിജയമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
കുമാരസ്വാമി സര്‍ക്കാരിനെ കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയായിരുന്നുവെന്നും ഇനി കര്‍ണാടകയ്ക്ക് താന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത് വികസനത്തിന്റെ ഒരു പുതിയ കാലഘട്ടം ആണെന്നും അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിനാറ് കോണ്‍ഗ്രസ്-ജെ ഡി എസ് എം എല്‍ എമാരുടെ രാജിയെ തുടര്‍ന്ന് ന്യൂനപക്ഷമായ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് യെദ്യൂരപ്പയുടെ പ്രതികരണം. 99 എം എല്‍ എമാര്‍ കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 105 എം എല്‍ എമാര്‍ എതിര്‍ നിലപാട് സ്വീകരിച്ചു.
BS Yeddyurappa, BJP: It is victory of democracy. People were fed up with Kumaraswamy government. I want to assure people of Karnataka that a new era of development will start now. pic.twitter.com/JmVrtTa9SK
— ANI (@ANI) July 23, 2019
Post Your Comments