കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി ഷാനു ചാക്കോ അയച്ച മൊബൈൽ സന്ദേശങ്ങള്‍ തെളിവായെടുക്കാൻ കഴിയില്ലെന്നും പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ച തെളിവുകളില്‍ വൈരുധ്യമുണ്ടെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടന്നത്.പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഫോൺ സന്ദേശം ആധികാരികമായി സ്വീകരിക്കാന്‍ കഴിയില്ല. പപ്പ കുവൈത്ത് എന്ന അക്കൗണ്ടില്‍നിന്നാണു സന്ദേശം പോയെതങ്കില്‍ അതു പരിശോധിക്കണം.
കേസിൽ സാക്ഷിയായായ ലിജോയുടെ ഫോണ്‍ പരിശോധിക്കുന്ന കാര്യത്തിലും വീഴ്ച സംഭവിച്ചു.ഫോണ്‍ പാറ്റേണ്‍ ലോക്കാണെന്നാണ് അന്വേഷണസംഘം കോടതിൽ പറഞ്ഞത്. എന്നാൽ ഫോണ്‍ കണ്ടെടുത്തപ്പോള്‍ തൊണ്ടി മഹസറില്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡിലാക്കിയെന്നാണു രേഖപ്പെടുത്തിയത്. ഈ വൈരുധ്യത പരിശോധിക്കണമെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
മാന്നാനത്തെ നിരീക്ഷണ ക്യാമറയില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെന്ന വാദത്തിലും കഴമ്പില്ലെന്നും ഇക്കാര്യത്തില്‍ ആദ്യം റിപ്പോര്‍ട്ട് നല്‍കിയ ഫോറന്‍സിക് ലാബ് അധികൃതര്‍ പറഞ്ഞത്. രാത്രിയിലെ ദൃശ്യങ്ങൾ വേർതിരിച്ച് പരിശോധിക്കുന്നതിൽ പ്രയാസം ഉണ്ടെന്നും പ്രതിഭാഗം ആരോപിച്ചു.
Post Your Comments