തിരുവനന്തപുരം : ചന്ദ്രയാന്‍ 2 ദൗത്യം വിജയകരമായതിനു പിന്നാലെ ചന്ദ്രയാന്‍ 3 ദൗത്യത്തിനൊരുങ്ങുകയാണ് ഇന്ത്യ. ജപ്പാനും പങ്കാളികളാകുന്ന പദ്ധതി അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനാണ് പ്രാഥമിക ചര്‍ച്ചകളിലെ ആലോച. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താനുള്ള സാധ്യതയാണു മൂന്നാം ചാന്ദ്രദൗത്യം തേടുക.
ചന്ദ്രയാന്‍ 2 പേടകത്തിലെ ലാന്‍ഡറും റോവറും ചന്ദ്രനിലിറങ്ങി നടത്തുന്ന പരീക്ഷണഫലങ്ങള്‍ കൂടി അവലോകനം ചെയ്തശേഷം ചന്ദ്രയാന്‍ 3 രൂപകല്‍പന സംബന്ധിച്ച അന്തിമചര്‍ച്ചകള്‍ നടക്കും. ഇസ്രൊയുടെ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് തന്നെയായിരിക്കും പര്യവേക്ഷണ വാഹനം.
എന്നാല്‍, ചന്ദ്രനില്‍ നിന്നു സാംപിളുകള്‍ ശേഖരിച്ച് തിരികെയെത്തിക്കുക നിലവിലെ സാങ്കേതികവിദ്യയനുസരിച്ചു വലിയ വെല്ലുവിളിയാണ്. ജപ്പാന്‍ എയ്‌റോ സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സിയാണു ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഇസ്രൊയുമായി സഹകരിക്കുക. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്നുള്ള മണ്ണും കല്ലും ശേഖരിച്ചു പഠനം നടത്താനാണു ലക്ഷ്യമിടുന്നത്. യുഎസും റഷ്യയും ചൈനയും ചന്ദ്രനിലേക്കുള്ള തുടര്‍പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയും അതിനു തയാറെടുക്കുന്നത്.
Post Your Comments