ന്യൂഡൽഹി: ഭാരതത്തിന്റെ അഭിവാജ്യ ഘടകമാണ് കശ്മീർ. പാകിസ്ഥാനുമായി ഇനി ഒരു ചർച്ചയുണ്ടെങ്കിൽ അത് കശ്മീരിനെ കുറിച്ച് മാത്രമായിരിക്കില്ല. പാക് അധീന കശ്മീരിനെക്കുറിച്ചും ചർച്ച ചെയ്യേണ്ടി വരും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
പാക് അധീന കശ്മീരിനെക്കുറിച്ച് ചർച്ച വേണമെന്ന ഇന്ത്യയുടെ നിലപാട് പാകിസ്ഥാന് തിരിച്ചടിയാണ്. ബലൂച് പ്രവിശ്യയിൽ സ്വാതന്ത്ര്യവാദം മുഴങ്ങുന്നതിനിടെയാണ് പ്രതിരോധമന്ത്രിയുടെ പരാമർശമെന്നതും ശ്രദ്ധേയമാണ്.
കാശ്മീര്‍ വിഷയത്തിലെ ചര്‍ച്ചകള്‍ക്ക് ആരുടെയും മധ്യസ്ഥത സര്‍ക്കാരിന് ആവശ്യമില്ല. പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തുന്ന പ്രതിഷേധം അനാവശ്യമാണെന്ന് രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു. അതേ സമയം സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നിലപാടുകള്‍ കാരണം രാജ്യത്ത് വര്‍ഗ്ഗീയ കലാപങ്ങള്‍ കുറയുകയാണെന്ന് ആഭ്യന്തരം മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. കാശ്മീര്‍ വിഷയത്തിലെ അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ ഇന്നും ലോക്‌സഭയെ പ്രക്ഷുബ്ദമാക്കി.
Post Your Comments