കൊച്ചി : പോലീസ് സംവിധാനം നല്ലനിലയ്ക്കല്ല പോകുന്നതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ.സിപിഐ തിരുത്തൽ ശക്തിയായി തുടരുമെന്നും എൽദോ.കൊച്ചിയില്‍ നടന്ന സിപിഐ മാര്‍ച്ചിനിടെ പോലീസ് നടത്തിയ അക്രമ നടപടികളില്‍ എൽദോയ്ക്ക് പരിക്കേറ്റിരുന്നു.
സിപിഐ മാര്‍ച്ചിനിടെ പോലീസ് നടത്തിയ അക്രമ നടപടികളില്‍ കാനം രാജേന്ദ്രന്റെ നിലപാടിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം പാര്‍ട്ടിയില്‍ പെട്ട എംഎല്‍എയുടെ കൈ പോലീസ് തല്ലിയൊടിച്ചിട്ടും പ്രതികരിക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന് തയ്യാറാകുന്നില്ല. കാനത്തിന്റെ നിലപാട് അപഹാസ്യമാണെന്ന് ചെന്നിത്തല പറഞ്ഞു. ആട്ടും തുപ്പും സഹിച്ച് എത്രകാലം ഇടത് മുന്നണിയില്‍ തുടരുമെന്നും കാനത്തിനോട് ചെന്നിത്തല ചോദിച്ചു.
Post Your Comments