Latest NewsGulf

ഇനി ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക് എളുപ്പമെത്താം; കാരണം ഇതാണ്

ദുബായ് : ട്രിപൊളി റോഡ് നവീകരണ പദ്ധതി പൂര്‍ത്തിയായതോടെ ദുബായ് ഷാര്‍ജാ യാത്രയുടെ ദൈര്‍ഘ്യം കുറയുന്നു.  ഇന്ന് മുതല്‍ ദുബായില്‍ നിന്ന് ഷാര്‍ജയിലെത്താന്‍ പതിവിലും കുറഞ്ഞ സമയം മതിയാകുമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ടിഎ) അധികൃതര്‍ അറിയിച്ചു. 12 കിലോ മീറ്റര്‍ ദൂരം വരുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും എമിറേറ്റ്‌സ് റോഡിനുമിടയില്‍ സഞ്ചരിക്കാന്‍ എട്ട് മിനിറ്റ് കുറയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

പുതിയ വികസന പദ്ധതിയുടെ പൂര്‍ത്തീകരണം ദുബായിലും ഷാര്‍ജയിലും താമസിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാകുമെന്ന് അല്‍ തായര്‍ പറഞ്ഞു. ഇരു എമിറേറ്റുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകളിലെ ഗതാഗത പ്രശ്‌നത്തിനും പരിഹാരമാകും. അല്‍ വര്‍ഖയിലേയ്ക്കും മിര്‍ദിഫിലേയ്ക്കുമുള്ള യാത്രയും സുഗമമാക്കും. ഒരു വശത്ത് നിന്ന് 6,000 വാഹനങ്ങളടക്കം ഇരു ഭാഗത്ത് നിന്നും 12,000 വാഹനങ്ങള്‍ മണിക്കൂറില്‍ ഈ പാതയിലൂടെ സഞ്ചരിക്കാന്‍ സാധിക്കും.

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡിലെത്താനുള്ള യാത്ര 11 മിനിറ്റില്‍ നിന്ന് 4.5 മിനിറ്റായി (64%) കുറയ്ക്കുകയും ചെയ്യും. ഷെയ്ഖ് മുഹമ്മദ് സായിദ് റോഡില്‍ നിന്ന് എമിറേറ്റ്‌സ് റോഡിലേയ്ക്ക് തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറില്‍ 2,000 വാഹനങ്ങള്‍ക്ക് സഞ്ചരിക്കാം. കൂടാതെ, ട്രിപൊളി അല്‍ജിയേഴ്‌സ് സ്ട്രീറ്റില്‍ നിന്ന് ടണലിലേയ്ക്ക് ഇരുഭാഗങ്ങളിലും മൂന്ന് വരികളാക്കി ഉയര്‍ത്തി. എമിറേറ്റ്‌സ് റോഡിന്റെ രണ്ടു ഭൂഗര്‍പാതകളില്‍ ഒട്ടകങ്ങള്‍ക്ക് റോഡ് കടക്കാനുള്ള വഴികള്‍ക്കും വീതികൂട്ടിയിട്ടുണ്ട്.

ദുബായ് ഷാര്‍ജാ യാത്രയുടെ ദൈര്‍ഘ്യം കുറയ്ക്കുന്ന ട്രിപൊളി റോഡ് നവീകരണ പദ്ധതി പൂര്‍ത്തിയായി. ട്രിപൊളിഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് ജംഗ്ഷനില്‍ (മിര്‍ദിഫ് സിറ്റി സെന്ററിനടുത്ത്) നിന്ന് ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡ് 6.5 കിലോ മീറ്റര്‍ വ്യാപിപ്പിക്കുകയും എമിറേറ്റ്‌സ് റോഡില്‍ 5.3 കി.മീറ്റര്‍ ദൂരം ഇരുവശത്തും മൂന്ന് വരികളാക്കി നീട്ടിയുമാണ് വികസനപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.

അല്‍ അമര്‍ദിഅല്‍ ഖവാനീജ് സ്ട്രീറ്റുകള്‍ക്കും അല്‍ അവീര്‍റാസല്‍ഖോര്‍ റോഡുകള്‍ക്കും സമാന്തരമായി നടവഴിയോടെ ഇന്റര്‍സെക് ഷന്‍ നവീകരിച്ചിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണമാണ് ഈ പദ്ധതി ആവിഷ്‌കരിച്ച് പൂര്‍ത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button