
ദുബായ് : 3 വര്‍ഷം കൊണ്ട് 68 സബ്സ്റ്റേഷനുകള്‍ നിര്‍മിക്കാന്‍ 800 കോടി ദിര്‍ഹത്തിന്റെ പദ്ധതിയുമായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ). നിലവിലുള്ളവ നവീകരിക്കുമെന്നും എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. 9 ലക്ഷത്തിലേറെ ഉപയോക്താക്കളാണ് ദീവയ്ക്കുള്ളത്. പാരമ്പര്യേതര ഊര്‍ജ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി.
ദുബായില്‍ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായിയാണ് ഇത്തരമൊരു നടപടി. യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു. ഏറ്റവും പുതിയ ലോകോത്തര സമ്പ്രദായങ്ങള്‍ ഉപയോഗിച്ച് പുതിയ സ്റ്റേഷനുകള്‍ വികസിപ്പിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്യാനാണ് പദ്ധതി.
Post Your Comments