Latest NewsUK

ബോറിസ് ജോൺസൺ എലിസബത്ത് രാജ്ഞിയുടെ കാലത്തെ പതിന്നാലാമത്തെ പ്രധാനമന്ത്രി

ലണ്ടൻ: ബോറിസ് ജോൺസൺ എലിസബത്ത് രാജ്ഞിയുടെ കാലത്തെ പതിന്നാലാമത്തെ പ്രധാനമന്ത്രിയാണ്. അതോടൊപ്പം എലിസബത്ത് രാജ്ഞിയുടെ കാലത്തെ പത്താമത്തെ കൺസർവേറ്റീവ് പ്രധാനമന്ത്രിയുമാണ്. പതിന്നാലു പേരിൽ പത്തുപേരും കൺസർവേറ്റീവ് പാർട്ടിയിൽ നിന്നുള്ളവരാണെന്നതും കൗതുകകരമാണ്.

എലിസബത്ത് രാജ്ഞി ആദ്യമായി അധികാരത്തിലേറ്റിയ പ്രധാനമന്ത്രി വിന്‍സ്റ്റൺ ചര്‍ച്ചിലാണ്. ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവുമധികകാലം സാമ്രാജ്യാധിപയായിരുന്നയാളും എലിസബത്ത് രാഞ്ജിയാണ്. 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജ്ഞി അധികാരത്തിലേറിയത്. 67 വർഷമായി ഇവർ അധികാരത്തിലിരിക്കുന്നു.

ബോറിസ് ജോൺസണ് തിരഞ്ഞെടുപ്പിൽ 92153 വോട്ടും, ജെറമി ഹണ്ടിന് 46656 വോട്ടും ലഭിച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ 1,66,000 അംഗങ്ങളാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ വോട്ടുരേഖപ്പെടുത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രിസ്ഥാനം തെരേസാ മേയ് രാജിവെച്ചതിന് ശേഷമാണ് പ്രധാനമന്ത്രിസ്ഥാനത്തേക്കും കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേക്കും പുതിയ നേതാവിന കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. ബ്രെക്‌സിറ്റിൽ തീരുമാനമുണ്ടാക്കുകയും എണ്ണകപ്പൽ പ്രതിസന്ധിയുമാണ് പുതിയ പ്രധാനമന്ത്രിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button