ഡിസ്പൂര്‍: ആസ്സാമിലെ ജനങ്ങള്‍ പ്രളയത്തിന്റ ദുരിതത്തിലാണ്. എന്നാല്‍ ആസ്സാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാശ ഫണ്ടിലേക്ക് 51 ലക്ഷം രൂപ സംഭാവന നല്‍കിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍. ഈയവസരത്തില്‍ മറ്റുള്ളവരോട്, സഹായിക്കാനും അമിതാഭ് ബച്ചന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
അസ്സാം വലിയ ദുരിതത്തിലാണ്. വലിയ നാശനഷ്ടങ്ങളുണ്ടാക്കി. നമ്മുടെ സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കൂ. നിങ്ങള്‍ക്ക് കഴിയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കൂ. ഞാന്‍ നല്‍കി.. നിങ്ങളും.. എന്നാണ് അമിതാഭ് ബച്ചന്‍ എഴുതിയിരിക്കുന്നത്. അമിതാഭ് ബച്ചന് നന്ദി രേഖപ്പെടുത്തി അസ്സാം മുഖ്യമന്ത്രിയും രംഗത്ത് എത്തിയിട്ടുണ്ട്. ആസ്സാമിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ അക്ഷയ് കുമാറും നല്‍കിയിരുന്നു. അസ്സം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപയും കസിരംഗ നാഷണല്‍ പാര്‍ക്കിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി ഒരു കോടി രൂപയുമാണ് അക്ഷയ് കുമാര്‍ നല്‍കിയത്.
അസ്സാമില്‍ പ്രളയത്തെ തുടര്‍ന്ന് 15 പേരാണ് മരിച്ചത്. 46 ലക്ഷത്തോളം ആള്‍ക്കാരെ പ്രളയം ബാധിച്ചിട്ടുണ്ട്. 4,175 ഗ്രാമങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 90,000 ഹെക്ടര്‍ കൃഷിഭൂമിയും നശിച്ചു. 10 ലക്ഷത്തോളം മൃഗങ്ങളെയും പ്രളയം ബാധിച്ചു. കസിരംഗ നാഷണല്‍ പാര്‍ക്കിന്റെ തൊണ്ണൂറു ശതമാനം ഭാഗത്തെയും പ്രളയം ബാധിച്ചിട്ടുണ്ട്.
Post Your Comments