കുരുമുളക് പൊടിയെന്നു കരുതി മീന്‍ വറുത്തതില്‍ എലിവിഷം ചേര്‍ത്തു കഴിച്ച യുവ ദമ്പതികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ സ്വദേശികളായ ദമ്പതികളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മീന്‍വറുത്തതു കഴിച്ച് അല്പനേരം കഴിഞ്ഞപ്പോള്‍ ഛര്‍ദി ഉണ്ടായി. അപ്പോഴാണ് അടുക്കളയിലെത്തി പരിശോധിച്ചത്. അപ്പോഴാണ് എലിവിഷമാണ് കുരുമുളകുപൊടിക്കുപകരം ചേര്‍ത്തതെന്നു ബോദ്ധ്യപ്പെട്ടത്. ഉടന്‍ തന്നെ പാലാ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു.
കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. മീന്‍ വറുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ വൈദ്യുതി ബന്ധം തകരാറിലായി. ഈ സമയം അടുക്കളയില്‍ സൂക്ഷിച്ചിരുന്ന എലിവിഷം അറിയാതെ മീന്‍ വറുത്തുകൊണ്ടിരുന്ന പാത്രത്തിലേക്ക് ഇടുകയായിരുന്നു. കുരുമുളക് പൊടിയാണെന്നു കരുതിയാണ് ഇട്ടതെന്നും ഇവര്‍ പറഞ്ഞു. ഇവര്‍ക്ക് ഏഴു മാസം പ്രായമായ കുട്ടിയുണ്ട്. കുട്ടി മീന്‍ വറുത്തത് കഴിച്ചില്ല. ഇരുവരുടേയും ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments