കൊച്ചി : ഓഗസ്റ്റ് ആദ്യവാരത്തോടെ കേരളത്തില്‍ 100 ലൈഫ് സേവിങ് ആംബുലന്‍സ് നിരത്തിലിറക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഒക്ടോബര്‍ മാസത്തോടെ 315 ആംബുലന്‍സും നിരത്തിലിറക്കും. എയിംസ് മാതൃകയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ടോട്ടല്‍ ട്രോമാ കെയര്‍ ആരംഭിക്കുമെന്നും ആരോഗ്യവകുപ്പിനെ ആധുനിക സംവിധാനങ്ങള്‍ ഉയോഗിച്ചു പുഷ്ടിപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 23 സര്‍ക്കാര്‍ ആശുപത്രികള്‍ നാഷനല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 58 ആശുപത്രികള്‍ പട്ടികയിലുണ്ട്. കാന്‍സര്‍ കണ്‍ട്രോള്‍ ബോര്‍ഡ്, കാന്‍സര്‍ റജിസ്ട്രി, ഗവ. സ്ഥാപനങ്ങളില്‍ സ്‌ട്രോക് യൂണിറ്റ്, ട്രോമ കെയര്‍ പ്രോജക്ട് എന്നിവ രൂപീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ബയോ സേഫ്റ്റി ലെവല്‍ 3 ലാബുകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. തിരുവനന്തപുരത്തെ ലാബ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. കോഴിക്കോട്ട് ലാബ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചു. ഫണ്ട് കണ്ടെത്താന്‍ ശ്രമം പുരോഗമിക്കുന്നു. ആലപ്പുഴയില്‍ ലാബ് കൂടുതല്‍ ശക്തിപ്പെടുത്തും.
Post Your Comments