KeralaLatest NewsIndia

കുത്തി വെയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു; സ്വകാര്യ ആശുപത്രിയ്ക്കെതിരെ ബന്ധുക്കള്‍, മരിച്ചത് സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യം

ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു. പ്രസവം നിര്‍ത്തുന്നതിനുളള ശസ്ത്രക്രിയയ്ക്ക് മുന്‍പെടുത്ത കുത്തിവയ്പ്പിനെ തുടര്‍ന്ന് ആരോ​ഗ്യനില വഷളാവുകയായിരുന്നു. വിദ​ഗ്ധ ചികിത്സയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശി അനൂപിന്റെ ഭാര്യ സന്ധ്യാ മേനോന്‍(37) ആണ് മരിച്ചത്. മരുന്നു മാറി കുത്തിവച്ചതാണു മരണകാരണമെന്നാണ് വീട്ടുകാരുടെ സംശയം. ഞായറാഴ്ച വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് ഇന്നലെ രാവിലെയാണ് കുത്തിവയ്പ്പ് നല്‍കിയത്.

യുവതിയുടെ മൃതദേഹം ഇന്ന് എറണാകുളം ​ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.ഞായറാഴ്ച വൈകിട്ടാണ് 36കാരിയായ സിന്ധുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ഒാപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മകളെ കുറിച്ച് വിവരമറിയാത്തതിനെ തുടര്‍ന്ന് അമ്മ തിയേറ്ററില്‍ കയറിയപ്പോഴാണ് ഗുരുതരാവസ്ഥയിലായ മകളെ കാണുന്നത്.

പൂര്‍ണമായും അബോധാവസ്ഥയിലായ യുവതിയെ ഉടന്‍ ഐസിയു ആബുലന്‍സ് സൂപ്പര്‍ സെഷ്യല്‍റ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെയെത്തുന്നതിനു മുന്നേ മരണം സംഭവിക്കുകയായിരുന്നു. തിയേറ്ററിലേക്ക് കൊണ്ടു പോകും മുന്‍പ് തനിക്ക് നല്‍കിയ മരുന്ന് മാറിയോയെന്ന് സംശയമുണ്ടെന്ന് നഴ്സ് കൂടിയായ സിന്ധു സംശയം പ്രകടിപ്പിച്ചതായും അച്ഛനടക്കം ബന്ധുക്കള്‍ പറയുന്നു.തനിക്കു വേണ്ടി എഴുതിയ സ്ലിപ്പിൽ മറ്റൊരാളുടെ പേരായിരുന്നു ഉണ്ടായിരുന്നത്.

ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ പേര് മാറിപ്പോയതായിരിക്കും എന്നാണ് നേഴ്സ് പറഞ്ഞത്. എന്നാൽ മരുന്ന് വാങ്ങിക്കൊണ്ടുവന്ന രസീതടക്കം പിന്നീട് ഇവർ വാങ്ങിക്കൊണ്ടു പോയതായും പിതാവ് ആരോപിക്കുന്നു. അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നൽകിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.

ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിദേശത്ത് നഴ്സായ യുവതിയും ഭർത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടിൽ വന്നതാണ്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.സിന്ധു സോഷ്യൽ മീഡിയയിലെ വിവിധ ഗ്രൂപ്പുകളിലെ നിറസാന്നിധ്യമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button