ഹരിദ്വാര്‍: പൊലീസുരൃകാരന്റെ സമയോചിതമായ ഇടപെടലിലൂടെ യുവാവിന് തിരിച്ചു കിട്ടയത് ജീവന്‍. കുതിച്ചൊഴുകിയ ഗംഗയില്‍ അകപ്പെട്ട യുവാവിനെ രക്ഷിച്ച് പൊലീസുകാരന്‍. ഹരിദ്വാറിലെ കംഗ്രാ ഘാട്ടില്‍ കുളിക്കാനിറങ്ങിയ വിശാല്‍ എന്ന യുവാവാണ് ഗംഗയിലേക്ക് കാല്‍വഴുതി വീണത്. ഏറെ ദൂരം നദിയിലൂടെ ഒഴുകിയ ഇയാളെ സണ്ണി എന്ന പൊലീസുകാരന്‍ രക്ഷപ്പെടുത്തിയത്. ഉത്തരാഖണ്ഡ് പൊലീസിന്റെ ഭാഗമാണ് സണ്ണി.
കനത്ത മഴയില്‍ ഗംഗയിലെ ജലിനരപ്പ് ഉയര്‍ന്നിരുന്നു. കണ്‍വാര്‍ തീര്‍ത്ഥാടനം നടക്കുന്നതിനാല്‍ ഗംഗാ നദിക്കരിയില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ബോര്‍ഡുകള്‍ തീര്‍ത്ഥാടകര്‍ അവഗണിക്കുന്നതാണ് അപകടത്തിന് കാരണമാക്കുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. ശക്തമായ അടിയൊഴുക്ക് വകവയ്ക്കാതെ നദിയിലേക്ക് നീന്തി യുവാവിന്റെ ജീവന്‍ രക്ഷപ്പെടുത്തിയ പൊലീസുകാനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങള്‍. യുവാവിനെ രക്ഷിക്കുന്ന വീഡിയോ ഉത്തരാഖണ്ഡ് പൊലീസാണ് പങ്കുവച്ചത്.
हरियाणा निवासी विशाल #haridwar स्थित कांगड़ा घाट पर नहाने गया था। तभी उसका पैर फिसला और वह गंगा के तेज बहाव में बहने लगा है। इसी दौरान वहां मौजूद #UttarakhandPolice के जवान #सन्नी की नजर उस पर पड़ी। सन्नी ने तत्काल गंगा में कूदकर युवक को कड़ी मशक्कत के बाद सकुशल बचा लिया। pic.twitter.com/g1qhBYKhlF
— Uttarakhand Police (@uttarakhandcops) July 20, 2019
Post Your Comments