വാഷിംഗ്ടണ്‍: ജമ്മു കശ്മീര്‍ പപ്രശനത്തില്‍ മധ്യസ്ഥതയ്ക്കു തയ്യാറാവാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് വിശദീകരണവുമായി അമേരിക്കന്‍ വിദേശകാര്യ വക്താവ്. കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥതയല്ല, സഹായമാണ് ഉദ്ദേശിച്ചതെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.
കശ്മീര്‍ പ്രശ്‌നത്തില്‍ ചര്‍ച്ച വേണം. ഭീകരതയ്‌ക്കെതിരെ പാകിസ്ഥാന്‍ നിലപാട് എടുത്താലേ ചര്‍ച്ച സാധ്യമാകൂ എന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഉഭയകക്ഷി ബന്ധത്തില്‍ ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ച നടത്തണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments