ലഖ്നോ: പിഞ്ച് കുഞ്ഞിനെ എറിഞ്ഞു കൊന്ന മാതാവ് പിടിയിൽ. ലഖ്നോവിലെ ട്രോമാ സെന്റര്‍ ഓഫ് കിങ് ജോര്‍ജസ് മെഡിക്കല്‍ യൂനിവേഴ്സിറ്റി (കെജിഎംയു) യിൽ തിങ്കളാഴ്ചയാണ് അതിദാരുണമായ സംഭവം നടന്നത്. ആശുപത്രി കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്ന് മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ എറിഞ്ഞു കൊല്ലുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നു കുഞ്ഞിനെ കൊലപ്പെടുത്തിയത് സ്വന്തം മാതാവാണെന്ന് തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഏപ്രില്‍ 23ന് ഗോരക്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിൽ ജനിച്ച കുഞ്ഞിന് കുറച്ചുദിവസങ്ങള്‍ക്കുശേഷം മഞ്ഞപ്പിത്തം പിടിപെട്ടു. ശേഷം ചികില്‍സയ്ക്കായി മെയ് 26ന് ലഖ്നോ കെജിഎംയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധന നടത്തിയ ഡോക്ടര്‍, മഞ്ഞപ്പിത്തം കുഞ്ഞിന്റെ കരളിനെ ബാധിച്ചിട്ടുണ്ടെന്നും രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നും മാതാപിതാക്കളെ അറിയിച്ചു. ഇതിൽ മനംനൊന്താണ് മാതാവ് കടുംകൈയ്ക്ക് മുതിര്ന്നതെന്നണ് വിവരം.
Post Your Comments