തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അക്രമത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുന്നതെന്ന് കെഎസ് യു സംസ്ഥാന കമ്മിറ്റി അറിയിച്ചു.യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പൊലീസിനു നേരെ പ്രവര്‍ത്തകര്‍ കല്ലും വടിയും വലിച്ചെറിഞ്ഞതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പിന്നീട് ഗ്രനേഡും കണ്ണീര് വാതകവും പ്രയോഗിച്ചു.
യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ നിരാഹാര സമരത്തിലായിരുന്ന കെഎസ്യു നേതാക്കള്‍ക്ക് പിന്തുണ അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കെഎസ്യു നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments